ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള നഴ്സിങ് സഹകരണ കരാറിലൂടെ ഇന്ത്യൻ നഴ്സുമാർക്ക് ഓസ്ട്രിയയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രിയൻ ചാൻസലറും തമ്മിൽ നടത്തിയ ചർച്ചയിലാണ് 2023-ലെ കുടിയേറ്റ കരാർ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്.
ഇതോടെ ഓസ്ട്രിയൻ ആരോഗ്യമേഖലയിലേക്കുള്ള ഇന്ത്യൻ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടപടികൾ വേഗത്തിലാകും.
ഇന്ത്യയും ഓസ്ട്രിയയും തമ്മിൽ സിനിമ, വിദ്യാഭ്യാസം, സൈബർ സുരക്ഷ, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളിലായി ആറ് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ കരാറുകൾ. സിനിമ നിർമ്മാണത്തിലും സാങ്കേതിക വിദ്യയിലും കൈകോർക്കുന്നതിനൊപ്പം വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളിലും കൂടുതൽ കൂട്ടായ്മകൾ ഈ ധാരണയിലൂടെ ലക്ഷ്യമിടുന്നു.
