നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ഘട്ടങ്ങളിലായുള്ള സന്ദർശനത്തിൽ ഇന്നും നാളെയുമാണ് ആദ്യഘട്ട പരിപാടികൾ. തുടർന്ന് മാർച്ച് ആറ്, ഏഴ് തീയതികളിൽ രണ്ടാം ഘട്ട സന്ദർശനത്തിനായി അദ്ദേഹം വീണ്ടും കേരളത്തിലെത്തും.
ഫെബ്രുവരി 26-ന് രാഹുൽ ഗാന്ധി കണ്ണൂരിൽ കർഷകരുമായി സംവദിക്കും. തുടർന്ന് വയനാട് മേപ്പാടിയിലെ കുന്നമ്പറ്റയിൽ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കോൺഗ്രസ് നിർമ്മിക്കുന്ന ഭവനപദ്ധതിയുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും.
യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മാർച്ച് 6-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം കൊല്ലത്തെത്തും.
