ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം ശക്തമായി തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആയത്തുള്ള ഖമനയിയുടെ മരണശേഷം ഇറാന്റെ നേതൃത്വത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും ട്രംപ് നിരീക്ഷിച്ചു.
അതേസമയം, അമേരിക്ക ഇതുവരെ കാണാത്ത വിധത്തിലുള്ള ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇറാന്റെ ഭരണം അട്ടിമറിക്കാനാവില്ലെന്ന യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ സംശയത്തിന് പിന്നാലെ ട്രംപിന്റെ മറുപടി.
“യഥാർത്ഥ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ, ഇതുവരെ കനത്ത രീതിയിൽ ഒന്നും ചെയ്തിട്ടില്ല” എന്ന് ട്രംപ് വ്യക്തമാക്കി. ഖമനയിയുടെ മരണശേഷം ഇറാന്റെ നേതൃത്വത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു.
