ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഐഎന്‍എല്‍ഡി നേതാവുമായ ഓം പ്രകാശ് ചൗട്ടാല(89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് വട്ടം ഹരിയാന മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയുടെ ആറാം ഉപ പ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവിലാലിന്‍റെ മകനായി 1935ലാണ് ഓം പ്രകാശ് ചൗട്ടാല ജനിച്ചത്.

അധ്യാപകനിയമനത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട ചൗട്ടാല ഒന്‍പതര വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞു. കോവിഡ് കാലത്ത് ഇളവ് അനുവദിച്ച കൂട്ടത്തില്‍ 2021 ല്‍ അദ്ദേഹത്തെ മോചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *