ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ (JP Nadda), മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി (Sonia Gandhi), കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ എന്നിവരുള്‍പ്പെടെ 41 സ്ഥാനാർഥികള്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. നിലവിൽ 59 സ്ഥാനാർത്ഥികളിൽ 41 പേരും വിജയിച്ചതായി ഉറപ്പിച്ചെങ്കിലും ഫെബ്രുവരി 27ന് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ശേഷിക്കുന്ന 15 സീറ്റുകളിലേക്കായി ഉത്തർപ്രദേശ്, ഹിമാചല്‍ പ്രദേശ്, കർണാടക എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക . ഉത്തർപ്രദേശില്‍ 10, കർണാടക 4, ഹിമാചല്‍ പ്രദേശിലെ ഒരു സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് ആണ് നടക്കുക.
10 സീറ്റുകളിൽ ഏഴും ബിജെപി നേടുന്ന ഉത്തർപ്രദേശിൽ, സമാജ്വാദി പാർട്ടിയിൽ നിന്ന് ഇത്തവണ സഞ്ജയ് സേത്തിനെ രംഗത്തിറക്കിയിട്ടുണ്ട്കൂടാതെ കർണാടകയിൽ കോൺഗ്രസിൻ്റെ മൂന്നാം സ്ഥാനാർത്ഥിയായ ജിസി ചന്ദ്രശേഖറിൻ്റെ വിജയ സാധ്യത കുറയ്ക്കാനായി കുപേന്ദ്ര സ്വാമിയെ കൂടി ബിജെപി സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്അതേസമയം ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് സിംഗ്വിക്ക് ഒറ്റ സീറ്റിൽ വിജയിക്കാൻ മതിയായ വോട്ടുകൾ ഉള്ളതിനാൽ ബിജെപി ഹർഷ് മഹാജനെയാണ് മത്സരിപ്പിച്ചത്.
“1999 ൽ കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സോണിയ രാജ്യസഭയിൽ എത്തുന്നത്തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് വിട്ട മേധാ കുൽക്കർണി, അജിത് ഗോപ്ചാഡെ, അശോക് ചവാൻ എന്നിവർക്കും രാജ്യസഭാംഗത്വം ലഭിച്ചു.
കൂടാതെ ശിവസേനയുടെ മിലിന്ദ് ദിയോറ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് പ്രഫുൽ പട്ടേൽ, കോൺഗ്രസ് സ്ഥാനാർത്ഥി ചന്ദ്രകാന്ത് ഹന്ദോർ എന്നിവരും തെരഞ്ഞെടുപ്പിൽ വിജയിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.