ന്യൂഡൽഹി. പലസ്തീനോടുള്ള ഇന്ത്യയുടെ തത്വാധിഷ്ഠിത നിലപാടിൽ മാറ്റമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ അറിയിച്ചു . ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിലെ ദുരന്തത്തിൽ അനുശോചനവും മഹാമൂദ് അബ്ബാസുമായുള്ള ഫോൺ സംഭാഷണത്തിൽ മോദി അറിയിച്ച. മേഖല നേരിടുന്ന സുരക്ഷാ ഭീഷണിയിലും അതിക്രമങ്ങളിലും ഇന്ത്യയ്ക്കുള്ള ആശങ്കയും അറിയിച്ചു.
ഇസ്രയേൽ – പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാലമായുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്നു. പാലസ്തീൻ ജനതയ്ക്കുള്ള മാനുഷിക സഹായം തുടരും. ഇസയോൽ യുദ്ധനീതി പാലിക്കണമെന്ന് ഇന്ത്യ ആവർത്തിച്ചു. ഗാസ ആശുപത്രി ആക്രമണത്തെ കഴിഞ്ഞ ദിവസം മോദി അപലപിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും ഫോൺ സംഭാഷണം നടത്തിയിരുന്നു. സംഘർഷത്തിൽ സധാരണക്കാർ കൊല്ലപ്പെടുന്നതിലെ ആശങ്ക ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയതാണെന്ന് വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്ചി പറഞ്ഞു.