പാകിസ്താന്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിന് നേരെ ദേഷ്യത്തോടെ പന്ത് വലിച്ചെറിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ വിയാന്‍ മള്‍ഡര്‍. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം നടന്നത്. ബാബര്‍ ക്രീസില്‍ നില്‍ക്കെ മള്‍ഡര്‍ പന്ത് വലിച്ചെറിഞ്ഞതിന് പിന്നാലെ ഇരുതാരങ്ങളും വാക്കേറ്റമുണ്ടാവുകയും ചെയ്തു.

പാകിസ്താന്റെ ഫോളോ ഓണിന് ശേഷമുള്ള രണ്ടാം ഇന്നിങ്‌സിന്റെ 32-ാം ഓവറിലായിരുന്നു ഇരുതാരങ്ങളും ഏറ്റുമുട്ടിയത്. ബാബര്‍ ഡ്രൈവ് ചെയ്ത പന്ത് മള്‍ഡര്‍ ഫോളോ ത്രൂവിലൂടെ പിടിച്ചെടുക്കുകയായിരുന്നു.

പിന്നാലെ പന്ത് ബാബറിന് നേരെ എറിഞ്ഞപ്പോൾ താരത്തിന്റെ പാഡില്‍ തട്ടുകയും ചെയ്തു. ക്രീസിന് പുറത്തുനില്‍ക്കുകയായിരുന്ന ബാബര്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ അനാവശ്യ ത്രോയില്‍ അതൃപ്തി പ്രകടിപ്പിച്ചു.മള്‍ഡറിന് മറുപടി നല്‍കാനായി ബാബര്‍ ക്രീസില്‍ നിന്നിറങ്ങിയതും വിക്കറ്റ് കീപ്പര്‍ റണ്ണൗട്ടിന് ശ്രമിക്കുകയും ചെയ്തു. ഇതോടെ സ്ഥിതി കൂടുതല്‍ വഷളായി. മള്‍ഡറും ബാബറും തമ്മില്‍ അതോടെ വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നാലെ ഇരുടീമിലെ താരങ്ങളും അമ്പയറും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഐഡന്‍ മാര്‍ക്രവും ഷാന്‍ മസൂദും ബാബറുമായി സംസാരിക്കുകയും ചെയ്തു, ആ നേരം

Leave a Reply

Your email address will not be published. Required fields are marked *