നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിയാര്‍ സ്വദേശിയായ യുവതി പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു പോകുകയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിലെത്തിയത്.
ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും, അതിനിടയില്‍ ശുചിമുറിയില്‍ കയറി പ്രസവിച്ച ശേഷം കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച് യുവതി സ്ഥലംവിടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ നിലമ്പൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മലപ്പുറം നിലമ്പൂരിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാലിയാർ സ്വദേശിയായ യുവതി പ്രസവിച്ച ശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ബക്കറ്റിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചിരുന്നു.വയറുവേദനയെ തുടർന്ന് തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
എന്നാൽ ഗൈനക്കോളജിസ്റ്റ് ലഭ്യമല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു. ഇതിനിടെ ശുചിമുറിയിൽ കയറിയ യുവതി പ്രസവിക്കുകയും കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച് സ്ഥലംവിടുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ നിലമ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

