കൊച്ചി ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് നാളെയും, മറ്റന്നാളും സര്‍വീസ് സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ
ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്നും നാളെ രാത്രി 11.30 വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും
രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വീസ്. ശനിയാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും
പുലര്‍ച്ചെ 4.30 മുതല്‍ രാവിലെ ആറ് വരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിന്‍ സര്‍വീസ്
ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് പുറമേ അന്നേദിവസം നടക്കുന്ന യുപിഎസ്സി പരീക്ഷാര്‍ഥികളെയും കണക്കിലെ ടുത്താണ് പുതിയ സമയ ക്രമീകരണം