ഒന്‍പതുപേര്‍ മരിച്ച തയ്‌വാന്‍ ഭൂചലനത്തില്‍ ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരണം. തരോകോ ദേശീയ ഉദ്യാനത്തിലേക്ക് ബസില്‍ പോയിരുന്ന 50 ജീവനക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞ ഭൂചലനത്തില്‍ ഇപ്പോഴും പലതും ചെരിഞ്ഞ് അപകടാവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് ഇതേപോലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു.

പലതും ഇപ്പോഴും ചെരി‍ഞ്ഞ് അപകടനിലയില്‍ 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനം തയ്‌വാനെ പിടിച്ചുലച്ചു. കെട്ടിടങ്ങള്‍ക്കു മുകളില്‍ കുടുങ്ങിയവരെ രക്ഷിക്കുക ഏറെ ശ്രമകരമായിരുന്നുടെന്റുകളിലാണ് കഴിഞ്ഞത്.

ഒരു ജര്‍മന്‍കാരനടക്കം തുരങ്കത്തില്‍ കുടുങ്ങിയ 70 പേരെ രക്ഷിച്ചു.

50 തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. കംപ്യൂട്ടര്‍ ചിപ് നിര്‍മാണത്തെ ഭൂചലനം കാര്യമായി ബാധിച്ചില്ലെന്നതാണ് ഒരു ആശ്വാസം.

ചിപ് നിര്‍മാണം തടസപ്പെട്ടാല്‍ വാഹനങ്ങള്‍ തുടങ്ങി ആശുപത്രികളിലെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മാണത്തെ വരെ ബാധിക്കും. ആപ്പിളിനും എന്‍വിഡിയയ്ക്കുമുള്‍പ്പെടെ സേവനങ്ങള്‍ വൈകാനിടയുണ്ടെന്ന് തയ്‌വാന്‍ സെമികണ്ടക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *