ലോക്സഭ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനത്തില്‍ പത്രിക സമര്‍പ്പിച്ച് പ്രമുഖര്‍. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, സി.പി.എം സ്ഥാനാര്‍ഥി എ.എം.ആരിഫ് തുടങ്ങിയവര്‍ പത്രിക സമര്‍പ്പിച്ചു.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും വയനാട്ടിലെ എൻഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനും റോഡ് ഷോ നടത്തിയശേഷമാണ് പത്രിക നല്‍കാന്‍ വരണാധികാരിക്ക് മുന്നിലെത്തിയത്.
നെഹ്റു ഭവനിൽ നിന്ന് റാലിയായി എത്തിയാണ് കെ.സി വേണുഗോപാൽ പത്രിക നൽകിയത്. രമേശ് ചെന്നിത്തല അടക്കമുള്ളവർ ഒപ്പമുണ്ടായിരുന്നുമുന്‍ മന്ത്രി ജി. സുധാകരനാണ് ആരിഫിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥിഅടൂർ പ്രകാശും പത്രിക സമർപ്പിച്ചു. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്‍, വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ എന്നിവരും ഇന്ന് നാമനിര്‍േദശപത്രിക സമര്‍പ്പിച്ചു.
ആയിരക്കണക്കിന് സ്ത്രീകളെ അണിനിരത്തി വൻ ശക്തി പ്രകടനം കാഴ്ചവച്ചാണ് ഷാഫി നാമനിർദ്ദേശപത്രിക നൽകാൻ എത്തിയത്. കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാന്‍സിസ് ജോര്‍ജും മാവേലിക്കര യുഡിഎഫ് സ്ഥാനാർഥി സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
തൃശൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയും മാവേലിക്കരയില്‍ എഡി എ സ്ഥാനാര്‍ഥി ബൈജു കലാശാലയും പാലക്കാട് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും പത്രിക നല്‍കി. കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി എന്‍ കെ പ്രേമചന്ദ്രനും ഇന്ന് പത്രിക സമര്‍പ്പിച്ചു.