ന്യൂഡല്‍ഹി: ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ അസാധാരണ പദ്ധതികളുമായാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. വ്യത്യസ്തങ്ങളായ 12 തരം ഹൈപ്പര്‍സോണിക് ആയുധങ്ങളാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിക്കുന്നത്. പ്രോജക്ട് വിഷ്ണു എന്ന പേരില്‍ ഒരു മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്നുണ്ട്.

ഇതിനൊപ്പമാണ് മറ്റുള്ള ആയുധങ്ങളുടെ വികസനത്തിനേപ്പറ്റിയുള്ള വിവരങ്ങളും പുറത്തുവരുന്നത്.2024 നവംബറില്‍ ഡിആര്‍ഡിഒ തങ്ങളുടെ ആദ്യത്തെ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം നടത്തി.

സ്‌ക്രാംജെറ്റ് എഞ്ചിന്‍ മേഖലയില്‍ ഡിആര്‍ഡിഒ സ്വായത്തമാക്കിയ പുരോഗതിയുടെ വെളിപ്പെടുത്തലായിരുന്നു ആ പരീക്ഷണം. സ്‌ക്രാംജെറ്റ് സാങ്കേതിക വിദ്യ സ്വന്തമായുള്ള യു.എസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം അങ്ങനെ ഇന്ത്യയും നിലയുറപ്പിച്ചു.

ഇതോടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സ്വന്തമായുള്ള ചുരുക്കം ചില ലോകശക്തികളിലൊന്നായി ഇന്ത്യ മാറി.നിലവിലുള്ള ഒരു പ്രതിരോധ സംവിധാനങ്ങള്‍ക്കും സാധിക്കില്ല. ഇങ്ങനെ അപ്രതിരോധ്യമായ 12 ഹൈപ്പര്‍സോണിക് ആയുധങ്ങളാണ് കര, നാവിക, വ്യോമ സേനകള്‍ക്ക് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിക്കുന്നത്.

ശബ്ദത്തേക്കാൾ എട്ട് മടങ്ങ് വേഗത്തിലാണ് ഇത് സഞ്ചരിക്കുക. സ്‌ക്രാംജെറ്റ് എന്‍ജിനാണ് ഇതിന്റെ ഹൃദയം. കരയിലെയും കടലിലെയും ലക്ഷ്യങ്ങളെ കൃത്യമായി വേഗത്തില്‍ തകര്‍ക്കാന്‍ സാധിക്കുന്ന മിസൈലായാണ് ഇതിനെ വികസിപ്പിക്കുന്നത്.

നിലവിലെ വിവരങ്ങള്‍ പ്രകാരം പരമാവധി 2500 കിലോമീറ്റര്‍ ദൂരം വരെ ഈ മിസൈലിന് ആക്രമിക്കാനാകും. 2030-ല്‍ സൈന്യത്തിന് വേണ്ടിയുള്ള ഉത്പാദനം ആരംഭിക്കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *