താ രസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലാണ് തിരഞ്ഞെടുപ്പ്.
കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ഭരണസമിതി രാജിവച്ചത്.
ഹേമ കമ്മിറ്റി പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ്റ് ആയിരുന്ന ഭരണസമിതി രാജി വെച്ചതോടെ കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക്ക് കമ്മിറ്റിയായിരുന്നു അസോസിയേഷൻ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിൽ മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഓഗസ്റ്റിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. തെരഞ്ഞെടുപ്പ് വരെ അഡ്ഹോക്ക് കമ്മിറ്റി തുടരും.എറണാകുളത്തെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്റ്ററിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മോഹൻലാൽ വഴങ്ങാതിരുന്നതിനെ തുടർന്നാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.

തെരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി പറഞ്ഞെങ്കിലും മോഹൻലാൽ എതിർത്തിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 27നാണ മോഹൻലാൽ പ്രസിഡന്റായ ഭരണസമിതി രാജിവച്ചത്. പ്രസിഡൻറായ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *