ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമാണ് റയോ തത്സുകിയുടെ പ്രവചനം.
എന്നാൽ ഇതുവരെ ജപ്പാനിൽ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവിടെ താമസിക്കുന്ന മലയാളിയായ റമീസ് പറയുന്നു.നിരവധിപ്പേർ തനിക്ക് സന്ദേശമയച്ചിരുന്നുവെന്നും നിലവിൽ കുഴപ്പമൊന്നുമില്ലെന്നും റമീസ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി