ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ മിന്നും ഫോം തുടർന്ന് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. താരം 52 പന്തിലാണ് സെഞ്ച്വറി നേടിയത്. ഏഴ് സിക്സറും പത്ത് ഫോറുകളും ഈ ഗംഭീര ഇന്നിങ്സിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മത്സരങ്ങളിലും താരം മികച്ച വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു.
24 പന്തില്‍ ആണ് വൈഭവ് അര്‍ധസെഞ്ച്വറി തികയ്ക്കുന്നത്. പിന്നാലെ വീണ്ടും വെടിക്കെട്ടോടെ താരം ക്രീസില്‍ താണ്ഡവമാടി. പിന്നാലെ അതിവേഗം സെഞ്ച്വറിയിലുമെത്തി. 52 പന്തില്‍ നിന്നാണ് വൈഭവ് മൂന്നക്കം തൊട്ടത്. അണ്ടര്‍ 19 ഏകദിനചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്