2011 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്. ക്യാൻസറിനോട് പൊരുതുന്ന സമയത്തും ആവേശവും ആത്മവിശ്വാസവും കൈവിടാതെയാണ് യുവരാജ് സിങ് ലോകകപ്പിൽ പൊരുതിയത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും യുവിക്കായിരുന്നു.
ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിൽനിന്നു പുറത്താകലിന്റെ വക്കിലേക്ക് യുവരാജ് സിങ് എത്തിയിരുന്നതായാണ് കിർസ്റ്റണ്‍ വെളിപ്പെടുത്തിയത്. 2010ൽ താരം ഫോം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്നതിനിടെയാണ് യുവരാജിനെ ടീമിൽനിന്ന് ഒഴിവാക്കാൻ ആലോചിച്ചതെന്ന് മുൻ പരിശീലകൻ വെളിപ്പെടുത്തി.