വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന ഇന്ത്യ- പാകിസ്താന് മത്സരം റദ്ദാക്കിയിരുന്നു. പാകിസ്താനെതിരെ കളിക്കില്ലെന്ന് പറഞ്ഞ് ശിഖര്‍ ധവാനടക്കമുള്ള താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറി.
ഇതോടെയാണ് മത്സരം റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. സംഭവത്തില്‍ സംഘാടകര്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി.
സ്പോര്‍ട്സ് രാജ്യങ്ങളെ ഒന്നിപ്പിക്കിനാളുള്ളതാണ്. എന്നാല്‍ എല്ലാത്തിനിടയിലും രാഷ്ട്രീയം കൊണ്ടുവന്ന് ചിലര്‍ ഇതിനെ നശിപ്പിക്കുകയാണെന്ന് അഫ്രീദി പറഞ്ഞു