സിറിയയിൽ വീണ്ടും വംശീയ സംഘ‌ർഷത്തിന്‍റെ സൂചനകൾ കണ്ട് തുടങ്ങിയിരിക്കുന്നു. ഡ്രൂസുകളാണ് (Druze) കേന്ദ്രബിന്ദു. ഇസ്രയേൽ കുറേനാളായി സിറിയയിൽ കടന്നാക്രമണങ്ങൾ നടത്തുന്നുണ്ട്. ഡ്രൂസുകളുടെ സുരക്ഷക്ക് വേണ്ടി എന്നാണ് വാദം. മറ്റൊന്നുകൂടിയുണ്ട്.

സിറിയയുടെ ഭരണാധികാരി അഹമ്മദ് അൽ ഷരായെ ഇസ്രയേലിന് അത്ര വിശ്വാസമില്ല.മുൻ ജിഹാദിയായ ഷരായുടെ സൈന്യത്തിന്‍റെ സാന്നിധ്യം തങ്ങളുടെ അതിർത്തിയോടടുത്ത് ഇസ്രയേലിന് വേണ്ട. എന്തായാലും സിറിയ വീണ്ടും ഒരു കലാപത്തിന്‍റെ വക്കിലാണ്.സിറിയയിൽ 5 ലക്ഷം ഡ്രൂസുകളുണ്ട് എന്നാണ് കണക്ക്.

ജനസംഖ്യയുടെ 3 ശതമാനം. സിറിയ – ഇസ്രയേൽ അതിർത്തിയിലെ ഇസ്രയേലിന്‍റെ കൈവശമുള്ള ഗോലാൻ കുന്നുകളിലുള്ള ഡ്രൂസുകൾക്ക് സിറിയയോടാണ് പ്രതിപത്തി. ഇസ്രയേൽ ഗോലാൻ കുന്നുകൾ പിടിച്ചെടുത്ത ശേഷം ഇവർക്ക് ഇസ്രയേലി പൗരത്വം വച്ച് നീട്ടിയപ്പോൾ നിരസിച്ചവരാണ് ഇവർ.

അതേസമയം ഇസ്രയേലിൽ താമസിക്കുന്ന ഡ്രൂസുകൾക്ക് ഇസ്രയേലിനോടാണ് പ്രതിപത്തി. ഇസ്രയേലി സൈന്യത്തിൽ അംഗങ്ങളാണ് പലരും.തെക്കൻ സിറിയയിലെ സുവൈദ (Suwayda) പ്രവിശ്യയിൽ ഡ്രൂസുകളാണ് ഭൂരിപക്ഷംഡ്രൂസ് എന്ന അറബ് ജനവിഭാഗം 11 -ാം നൂറ്റാണ്ടിൽ ഈജിപ്തിൽ നിന്ന് വന്നവരെന്നാണ് ചരിത്രം.

പല രാജ്യങ്ങളിലും ന്യൂനപക്ഷമാണ്. സിറിയ, ലെബനൺ, ഇസ്രയേൽ, ഗോലാൻ കുന്നുകൾ എന്നിവിടങ്ങളിലാണ് വാസം. ഷിയാ ഇസ്ലാമിന്‍റെ ഒരു വിഭാഗമാണെങ്കിലും സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെയുണ്ട്. പക്ഷേ, മതം മാറ്റം അനുവദിക്കില്ല. അങ്ങോട്ടും ഇങ്ങോട്ടും. വിവാഹങ്ങളും പുറത്ത് നിന്ന് സമ്മതിക്കില്ല. അറബാണ് സംസാര ഭാഷ. അവരിൽ തന്നെ രണ്ട് വിഭാഗങ്ങളുണ്ട്.

സിറിയയിൽ 5 ലക്ഷം ഡ്രൂസുകളുണ്ട് എന്നാണ് കണക്ക്. ജനസംഖ്യയുടെ 3 ശതമാനം. സിറിയ – ഇസ്രയേൽ അതിർത്തിയിലെ ഇസ്രയേലിന്‍റെ കൈവശമുള്ള ഗോലാൻ കുന്നുകളിലുള്ള ഡ്രൂസുകൾക്ക് സിറിയയോടാണ് പ്രതിപത്തി.

ഇസ്രയേൽ ഗോലാൻ കുന്നുകൾ പിടിച്ചെടുത്ത ശേഷം ഇവർക്ക് ഇസ്രയേലി പൗരത്വം വച്ച് നീട്ടിയപ്പോൾ നിരസിച്ചവരാണ് ഇവർ.

അതേസമയം ഇസ്രയേലിൽ താമസിക്കുന്ന ഡ്രൂസുകൾക്ക് ഇസ്രയേലിനോടാണ് പ്രതിപത്തി. ഇസ്രയേലി സൈന്യത്തിൽ അംഗങ്ങളാണ് പലരും.സ്വന്തം സൈനിക സംഘങ്ങൾക്ക് രൂപം കൊടുത്തു, ഏതാണ്ടൊരു സ്വയംഭരണം.

അസദിന്‍റെ വീഴ്ചയോടെ ഇവർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള പല ശ്രമങ്ങൾ നടന്നു. അതിനെയെല്ലാം ചെറുത്ത് തോൽപ്പിച്ചവരാണ് ഡ്രൂസുകൾ. അൽഖ്വയിദയുടെ നേതാവായിരുന്ന അഹമ്മദ് അൽ ഷരായുടെ സർക്കാരിനെയും അവർ അംഗീകരിക്കുന്നില്ല. അതിന്‍റെ ഭാഗമാകാനും അവർക്ക് താൽപര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *