നാവികസേനക്കായി 5,000 ടൺ ഡിസ്ട്രോയർ കൂടി നിര്‍മിക്കാന്‍ ഉത്തരകൊറിയ. ഈ വര്‍ഷം സമാനമായ രണ്ട് കപ്പലുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. ആണവായുധ ശേഷിയുള്ള ഉത്തരകൊറിയ നാവിക ശക്തി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഡിസ്ട്രോയറിലേക്ക് നീങ്ങുന്നതെന്ന്ഏപ്രിലിൽ ‘ചോയ് ഹ്യോൺ’ എന്ന പേരിലുള്ള ആദ്യ 5,000 ടൺ ഡിസ്ട്രോയർ ഉത്തരകൊറിയ പുറത്തിറക്കിയിരുന്നു.

മേയ് മാസത്തില്‍ ‘കാങ് കോണ്‍’ എന്ന ഡിസ്ട്രോയറുടെ വിക്ഷേപണം പരാജയപ്പെട്ടെങ്കിലും ജൂണില്‍ ഇത് കമ്മീഷന്‍ ചെയ്തു. ഇതിന് പിന്നാലെയാണ് മൂന്നാമത്തെ ഡിസ്ട്രോയറിലേക്ക് കടക്കുന്നത്.

അടുത്ത വര്‍ഷം ഒക്ടോബര്‍ പത്തോടെ ഡിസ്ട്രോയറിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഒക്ടോബര്‍ പത്തോടെ കപ്പര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് നാംഫോ ഷിപ്പ്‌യാർഡിലെ തൊഴിലാളികൾ പ്രതിജ്ഞയെടുത്തു.

ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സ്ഥാപക ദിനമാണ് ഒക്ടോബര്‍ 10. നാവികശേഷി ശക്തിപ്പെടുത്തുമെന്ന് കിം ജോങ്റഷ്യന്‍ സേനയുടെ സഹകരണത്തോടെയാണ് കപ്പല്‍ നിര്‍മാണം എന്നാണ് ദക്ഷിണ കൊറിയൻ ഇന്റലിജൻസ് പറയുന്നത്.

യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സൈനികമായി സഹായിച്ചതിനുള്ള സഹായമെന്ന നിലയ്ക്കാണ് റഷ്യ, ഉത്തരകൊറിയയെ സഹായിക്കുന്നത് എന്നാണ് ‌ദക്ഷിണ കൊറിയയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *