മലയാള സിനിമയ്ക്ക് ഒരിടവേള നൽകി നടൻ ജയറാം മറ്റു ഭാഷകളിൽ സജീവമാകുന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. തീരെ പ്രാധാന്യം കുറഞ്ഞ റോളുകൾ ആണ് നടന് ലഭിക്കുന്നതെന്നും എന്തിനാണ് ഇത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ആയിരുന്നു ആരാധകരുടെ പ്രധാന ചോദ്യം.

ഇപ്പോഴിതാ ഇതിന് ഉത്തരം നൽകിയിരിക്കുകയാണ് ജയറാം.തെലുങ്കില്‍ 12 ഓളം സിനിമകളുടെ ഭാഗമാക്കാൻ സാധിച്ചുവെന്നും അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ ആണതെന്നും നടൻ കൂട്ടിച്ചേർത്തു.

മറ്റു ഇൻഡസ്ട്രികളിൽ നിന്ന് വീണ്ടും വീണ്ടും തന്നെ വിളിക്കുന്നത് ക്രെഡിറ്റ് ആയാണ് കാണുന്നതെന്നും കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും നടൻ പറഞ്ഞു.

ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെയായി. എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മനസിന് 100% തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതുകൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്.

ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ വന്നു.

Leave a Reply

Your email address will not be published. Required fields are marked *