ഹരാരെ: അണ്ടര്‍19 ഏകദിന ക്രിക്കറ്റിൽ ആദ്യ ഇരട്ട സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ താരം ജോറിച്ച് വാന്‍ ഷാല്‍ക്വിക്ക്.
18-കാരനായ താരം സിംബാബ്‌വെയ്‌ക്കെതിരെ 153 പന്തില്‍നിന്ന് 215 റണ്‍സ് അടിച്ചെടുത്തു. 19 ഫോറുകളും ആറ് സിക്‌സറുകളും അടങ്ങിയതായിരുന്നു ജോറിച്ചിന്റെ ഇന്നിങ്‌സ്.
മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 278 റണ്‍സിന്റെ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 385 റണ്‍സെടുത്തപ്പോള്‍ സിംബാബ്‌വെയ്ക്ക് 107 റണ്‍സെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി.
കഴിഞ്ഞ ആഴ്ചയില്‍ ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിനെതിരെ ജോറിച്ച് വാന്‍ ഷാല്‍ക്വിക്ക് പുറത്താകാതെ 164 റണ്‍സ് നേടിയിരുന്നു.