പാലോട് രവിയെ പിന്തുണച്ച് കെ മുരളീധരൻ. പാലോട് രവി കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. ജയിക്കാനുള്ള സാഹചര്യം തമ്മിൽ തല്ലി കളഞ്ഞാലുള്ള ഭവിഷ്യത്താണ് പാലോട് രവി അറിയിച്ചത്.
ശബ്ദരേഖ ചോർത്തിയതിൽ കർശന നടപടി ഉണ്ടാകും. ജലീൽ മാത്രമാണ് പിന്നിലെന്ന് കരുതുന്നില്ല.
പുനഃസംഘടന ചർച്ച ആരംഭിച്ചതോടെ പാലോട് രവിയെ മാറ്റാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് പരിശോധിക്കണമെന്നും അദ്ദേഹംപറഞ്ഞു.തിരുവഞ്ചൂർ രാധാകൃഷ്ണൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
താൻ സ്ഥലത്തുണ്ടായിരുന്നെങ്കിൽ പാലോട് രവിയുടെ രാജി ആവശ്യത്തെ എതിർക്കുമായിരുന്നു.പുനഃസംഘടന ചർച്ചയുടെ ഇരയാണോ പാലോട് രവിയെന്നും പരിശോധിക്കേണ്ടതുണ്ട്.അതേസമയം പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം കെപിസിസി അച്ചടക്ക സമിതി അന്വേഷിക്കും.
അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിവാദം അന്വേഷിക്കും. ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ പ്രാദേശിക തലത്തിലെ വിഭാഗീയതയാണെന്ന ആരോപണത്തിനിടെ ആണ് അന്വേഷണം. വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം.
ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ കെപിസിസി തിടുക്കപ്പെട്ട് പാലോട് രവിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. അതിന് പിന്നാലെയാണ് വിഷയം വീണ്ടും ഗൗരവത്തിലെടുക്കുന്നത്. ഫോണ്‍ സംഭാഷണം സുഹൃത്തിന് അയച്ചു കൊടുത്തതാണെന്നും വീഴ്ച ഉണ്ടായെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എ ജലീല്പറഞ്ഞിരുന്നു.