പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ എക്സിക്യൂട്ടിവ് യോഗം ചേർന്നു. സംഘടനയുടെ 32ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി കൂടിയായിരുന്നു ഇത്.
കലൂരിലെ അമ്മ ഓഫിസിലെത്തി ചുമതലയേറ്റതിനു പിന്നാലെ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനങ്ങൾപങ്കുവച്ചു.
പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർ യോഗത്തിന് എത്തി. കമ്മിറ്റി അംഗങ്ങളും അഭിനേതാക്കളും യോഗത്തിൽ പങ്കെടുത്തു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
അമ്മ’യുടെ അംഗങ്ങളുടെ സുരക്ഷയാണ് തങ്ങളുടെ ഏവരുടെയും പ്രധാന ലക്ഷ്യമെന്നും ‘അമ്മ’ പ്രസിഡന്റ് പറയുന്നു.ഇത്ര വർഷത്തെ അനുഭവം വച്ച് വളരെ മനോഹരമായൊരു എക്സിക്യൂട്ടിവ് കമ്മിറ്റി യോഗമായിരുന്നു നടന്നതെന്ന് ശ്വേത മേനോൻ പറഞ്ഞു