ഡബ്ലിന്‍ ∙ അയര്‍ലൻഡിൽ ഇന്ത്യക്കാർക്കെതിരെ ഒട്ടറെ വംശീയാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യക്കാരെ പിന്തുണച്ച് ലത്തീൻ കത്തോലിക്കാ സഭയുടെ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഇടയലേഖനം പുറത്തിറങ്ങി. ‘
അവരെ ചേര്‍ത്തുപിടിക്കണം, അവര്‍ നമ്മുടെ സ്വന്തമാണ്’ എന്നിങ്ങനെയുള്ള വരികൾ ഉൾപ്പെടുന്ന ഇടയ ലേഖനമാണ് ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ പുറത്തിറക്കിയത്.
ആദ്യമായാണ് രാജ്യത്തുള്ള ഒരു വിഭാഗം ജനങ്ങള്‍ക്ക് വേണ്ടി ഡബ്ലിന്‍ അതിരൂപത ഇടയലേഖനംപുറപ്പെടുവിക്കുന്നത്.വിശ്വാസസമൂഹത്തിന് ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുവാന്‍ കടപ്പാടുണ്ടെന്ന് ആര്‍ച്ച് ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ വ്യക്തമാക്കുന്നു.