ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ജീവിതത്തിലെ അസുലഭനിമിഷമായിരുന്നു അതെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കുമെന്നും മോഹൻലാൽ.
ഇപ്പോഴിതാ മോഹൻലാലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് റിട്ടയർഡ് നേവി ചീഫ് അഡ്മിറൽ അരുൺ പ്രകാശ് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധ നേടുകയാണ്.
ഓണററി റാങ്ക് ലഭിച്ച സിവിലിയന്മാർ സൈനിക റാങ്കും യൂണിഫോമും ധരിച്ച് ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ എങ്ങനെ പ്രത്യക്ഷപ്പെടണമെന്ന് സർവ്വീസ് ആസ്ഥാനത്ത് നിന്നും ഉചിതമായ നിർദ്ദേശം ലഭിക്കണമെന്നാണ് അഡ്മിറൽ അരുൺ പ്രകാശ് ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് സായുധ സേനയിൽ ഓണററി റാങ്ക് ലഭിച്ച വിശിഷ്ട സിവിലിയന്മാർക്ക്, സൈനിക റാങ്കും യൂണിഫോമും ധരിക്കുമ്പോൾ എങ്ങനെ പ്രത്യക്ഷപ്പെടണമെന്ന് സർവീസ് ആസ്ഥാനത്ത് നിന്ന് ഉചിതമായ ഉപദേശം ലഭിക്കണം.”
അഡ്മിറൽ അരുൺ പ്രകാശ് എക്‌സിൽ കുറിച്ചു. സിഖ് ഓഫീസർ അല്ലാത്ത പക്ഷം ആർമിയിൽ ഒരാൾക്ക് താടി വെക്കാൻ കഴിയില്ലെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
