ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ ചരിത്രത്തിലെ നിർണായക നിമിഷമെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കടുത്ത അക്രമങ്ങളെ നേരിട്ടിട്ടും പിന്നോട്ട് പോകാതെ പോരാടിയ രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വലിയ വിജയമാണിതെന്നും ഭരണാധികാരികൾക്കുള്ള പാഠമാണിതെന്നും പ്രിയങ്ക പ്രതികരിച്ചു.

അതേസമയം, ചോദ്യപ്പേപ്പർ ചോർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നും രാജ്യത്തിന്റെ ഐക്യം നിലനിർത്താനാണ് രാജിയെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ജനാധിപത്യത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശമാണ് ഈ രാജിയെന്നും, മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *