ഐ.പി.എല്‍ 2026 ന് മുന്നോടിയായി ഏതെല്ലാം താരങ്ങള്‍ കൂടുമാറുമെന്നാണ് ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച. അതില്‍ പ്രധാനപ്പെട്ട അഭ്യൂഹങ്ങളില്‍ ഒന്ന് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണുമായി ബന്ധപ്പെട്ടാണ്. സഞ്ജുവിനായി ചെന്നൈ സൂപ്പര്‍ കിങ്സ് (സി.എസ്.കെ) വീണ്ടും ശ്രമങ്ങള്‍ നടത്തുവെന്നാണ് ഏറ്റവും പുതുതായി വന്ന പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ഒരു റീലുമായി എത്തിയിരിക്കുകയാണ് സി.എസ്.കെ. ഞങ്ങള്‍ നിങ്ങളുടെ ചോദ്യങ്ങള്‍ കേട്ടുവെന്നും ഇതാ കാശി സാറിന്റെ ‘ആന്‍സര്‍ ‘ ട്വിസ്റ്റ്!’ എന്ന അടികുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

അഭ്യൂഹങ്ങള്‍ വിശ്വസിക്കാതെ ടീമിന്റെ ഔദ്യോഗികമായ അറിയിപ്പുകള്‍ക്കായി കാത്തിരിക്കാനാണ് ചെന്നൈ സി.ഇ.ഒ കാശി വിശ്വനാഥ് ഈ വീഡിയോയില്‍ ആവശ്യപ്പെടുന്നത്.തമിഴ് നടന്‍ രജനികാന്തിന്റെ വേട്ടയ്യന്‍ സിനിമയിലെ ‘ചേട്ടന്‍ വന്നല്ലേ, സേട്ടാ ചെയ്യാന്‍ വന്നല്ലേ, പേട്ട തുള്ളാന്‍ വന്നല്ലേ, വേട്ടയ്യന്‍ അല്ലേ,’ എന്ന വരികളോടെയാണ് റീല്‍ തുടങ്ങുന്നത്.

ഈ ഫോണ്‍ കാള്‍ വന്നതോടെ ലിയോ സി.ഇ.ഒ കാശി വിശ്വനാഥിന് അടുത്തെത്തുമ്പോള്‍ ട്രേഡ് റൂമോര്‍സ് അല്ലെ എന്ന ചോദിച്ച് ഫോണ്‍ എടുത്ത് കാണിക്കുന്നു.സ്‌ക്രീനില്‍ തന്നെയും പഞ്ചാബ് കിങ്സ് ഉടമ പ്രീതി സിന്റയുമുള്ള ഒരു ട്രേഡ് റൂമര്‍ പോസ്റ്റ് കാണിച്ച് എന്നെയും ട്രേഡ് ചെയ്തിട്ടുണ്ട് എന്ന് പറയുന്നു. പിന്നാലെ, ഡിസ്‌ക്ലെയ്മെര്‍ എന്ന് കാണിച്ച് ഔദ്യോഗിക അറിയിപ്പുകളാക്കായി കാത്തിരിക്കാനാണ് സി.എസ്.കെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *