ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ ചാമ്പ്യന്മാരായെങ്കിലും, മത്സരത്തിനിടെ അർജന്റീനൻ നായകൻ ലയണൽ മെസ്സിയും സ്പാനിഷ് പ്രതിരോധ താരം മാർക്ക് കുക്കുറേയയും തമ്മിലുണ്ടായ തർക്കത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒടുങ്ങുന്നില്ല. സ്പാനിഷ് താരത്തിന് ചുവപ്പ് കാർഡ് വാങ്ങിനൽകാൻ മെസ്സി മൈതാനത്ത് ബോധപൂർവ്വം ശ്രമിച്ചുവെന്ന ആരോപണമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് കടുത്ത ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മത്സരത്തിനിടയിലെ നാടകീയ നിമിഷങ്ങളിൽ മെസ്സി പെരുമാറിയ രീതി സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ഫുട്ബോൾ നിരീക്ഷകർ മെസ്സിക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫൈനൽ വിസിലിന് ശേഷമുണ്ടായ വലിയ കളിക്കളത്തിലെ കയ്യാങ്കളിക്ക് പുറമെ, മത്സരത്തിനിടയിലെ ഈ സൂപ്പർതാരങ്ങളുടെ തർക്കം കൂടിയായതോടെ ലോകകപ്പ് ഫൈനൽ വിവാദങ്ങളുടെ നിഴലിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *