ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ സഞ്ജു സാംസണെ ട്രേഡിങ്ങിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്താനുള്ള സാധ്യതയേറുന്നു. രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം നല്‍കിയാണ് സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ ചെപ്പോക്കിലെത്തിക്കുന്നത്.

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയെ ഉദ്ധരിച്ച് കായികമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.നേരത്തെ രവീന്ദ്ര ജഡേജയെയും ഡെവാള്‍ഡ് ബ്രെവിസിനെയുമാണ് സഞ്ജുവിന് പകരമായി രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടത്.

നവംബര്‍ 15ന് മുമ്പായി ടീമുകള്‍ നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് അപെക്‌സ് ബോര്‍ഡിന് കൈമാറണമെന്നിരിക്കവെയാണ് സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ സ്വന്തമാക്കിയത്.

രവീന്ദ്ര ജഡേജയ്ക്ക് പകരം സഞ്ജുവിനെ വിട്ടുനല്‍കുന്നതില്‍ സൂപ്പര്‍ കിങ്‌സിന് തടസമൊന്നുമില്ലെന്നും എന്നാല്‍ ഡെവാള്‍ഡ് ബ്രെവിസിനെ നല്‍കാന്‍ സാധിക്കില്ലെന്നും ടീം നിലപാടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരി വെക്കുന്നതാണ് ജഡേജയ്‌ക്കൊപ്പം സാം കറനെ ട്രേഡിങ് മിക്‌സിലേക്ക് കൊണ്ടുവന്ന ടീമിന്റെ തീരുമാനംസഞ്ജുവിനെ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ടീം പങ്കുവെച്ച റീലും ഇത് അടിവരയിടുന്നതാണ്.സ്‌ക്രീനില്‍ തന്നെയും പഞ്ചാബ് കിങ്‌സ് ഉടമ പ്രീതി സിന്റയുമുള്ള ഒരു ട്രേഡ് റൂമര്‍ പോസ്റ്റ് കാണിച്ച് എന്നെയും ട്രേഡ് ചെയ്തിട്ടുണ്ട് എന്ന് പറയുന്നു.

പിന്നാലെ, ഡിസ്‌ക്ലെയ്‌മെര്‍ എന്ന് കാണിച്ച് ഔദ്യോഗിക അറിയിപ്പുകളാക്കായി കാത്തിരിക്കാനാണ് സി.എസ്.കെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.രവീന്ദ്ര ജഡേജയ്ക്ക് പകരം സഞ്ജുവിനെ വിട്ടുനല്‍കുന്നതില്‍ സൂപ്പര്‍ കിങ്‌സിന് തടസമൊന്നുമില്ലെന്നും എന്നാല്‍ ഡെവാള്‍ഡ് ബ്രെവിസിനെ നല്‍കാന്‍ സാധിക്കില്ലെന്നും ടീം നിലപാടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ ശരി വെക്കുന്നതാണ് ജഡേജയ്‌ക്കൊപ്പം സാം കറനെ ട്രേഡിങ് മിക്‌സിലേക്ക് കൊണ്ടുവന്ന ടീമിന്റെ തീരുമാനം.

സഞ്ജുവിനെ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ടീം പങ്കുവെച്ച റീലും ഇത് അടിവരയിടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *