ധാക്ക∙ സഹതാരങ്ങളെ മർദിക്കാറുണ്ടെന്ന ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നിഗാർ സുൽത്താന ജോട്ടിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി താരം. ബംഗ്ലദേശ് താരം തന്നെയായ പേസർ ജഹനാര ആലമാണ് സുൽത്താനയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്.
എന്നാൽ ഇക്കാര്യം നിഷേധിച്ച സുൽത്താന, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെയും സംഭവത്തിലേക്കു വലിച്ചിഴച്ചു
.ഞാൻ എന്തിനാണ് ആരെയെങ്കിലും അടിക്കുന്നത്? ഞാൻ എന്തിനാണ് എന്റെ ബാറ്റ് കൊണ്ട് സ്റ്റംപിൽ അടിക്കുന്നത്? അങ്ങനെ സ്റ്റംപിൽ അടിക്കാൻ ഞാൻ ഹർമൻപ്രീത് ആണോ? ഞാൻ എന്തിനാണ് അതു ചെയ്യുന്നത്? എന്റെ സ്വകാര്യ സ്ഥലത്ത്, ഞാൻ പാചകം ചെയ്യുകയാണെങ്കിലോ മറ്റെന്തെങ്കിലും ചെയ്യുകയോ ആണെങ്കിൽ, ഞാൻ എന്റെ ബാറ്റിൽ തട്ടിയേക്കാം, എന്റെ ഹെൽമറ്റിൽ തട്ടിയേക്കാം, അതെന്റെ ഇഷ്ടമാണ്.
പക്ഷേ ഞാൻ എന്തിനാണ് മറ്റൊരാളോട്അങ്ങനെ ചെയ്യുന്നത്? ഞാൻ എന്തിനാണ് ശാരീരികമായി പീഡിപ്പിക്കുന്നത്? വെറുതെ അങ്ങനെ പറഞ്ഞാൽ മതിയോ. നിങ്ങൾക്ക് മറ്റു കളിക്കാരോടോ മറ്റാരോടോ ഞാൻ എപ്പോഴെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കാം
