ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി.

തെരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കങ്ങളൊക്കെ മറന്ന് രാജ്യത്തിനുവേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്ന് തരൂര്‍ പറഞ്ഞു.ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചവരായിരുന്നു എതിര്‍ചേരിയിലുള്ള ട്രംപും മംദാനിയും.

എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസില്‍ സൗഹൃദം പങ്കിടുന്ന ഇരുവരുടെയും ചിത്രം സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു.മംദാനിക്കെതിരെ നിരന്തരം സംസാരിച്ചിരുന്ന ട്രംപ്, വൈറ്റ് ഹൗസിലെ ആദ്യ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തെ യഥാര്‍ത്ഥ രാജ്യസ്‌നേഹി എന്നടക്കം വിളിച്ച് പ്രശംസിച്ചിരുന്നു.

ന്യൂയോര്‍ക്കിന്റെ മികച്ച മേയറായിരിക്കും മംദാനി. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. മംദാനിയുടെ മികവില്‍ താന്‍ സന്തോഷവാനായിരിക്കും.പൊതുവായി തങ്ങളിരുവരും ആഗ്രഹിക്കുന്നത് ഒരേ കാര്യമാണ്.

അത് ന്യൂയോര്‍ക്ക് പൊതുവായി തങ്ങളിരുവരും ആഗ്രഹിക്കുന്നത് ഒരേ കാര്യമാണ്. അത് ന്യൂയോര്‍ക്ക് നഗരത്തിന്റെ വളര്‍ച്ചയാണ്. വിചാരിച്ചതിലും തൂടുതല്‍ കാര്യങ്ങളില്‍ തങ്ങളിരുവര്‍ക്കും തമ്മില്‍ യോജിപ്പുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.ഇതാണ് ജനാധിപത്യം; ഇന്ത്യയിലും ഇങ്ങനെ കാണാന്‍ മോഹമുണ്ട്; മംദാനിയുടെയും ട്രംപിന്റെയും കൂടിക്കാഴ്ചയില്‍ ശശി തരൂര്‍എത്ര രാഷ്ട്രത്തലവന്‍മാരുമായി ഞാന്‍ കൂടിക്കാഴ്ചനടത്തി.

അതിനൊന്നും ലഭിക്കാത്ത പ്രധാന്യം മംമാദിനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മാധ്യമങ്ങള്‍ നല്‍കി. ഇത് വളരെ രസകരമായി അവര്‍ക്ക് തോന്നിക്കാണും. എന്തായാലും ഇതൊരു മഹത്തായ കൂടിക്കാഴ്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *