സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുവതാരം വിഘ്‌നേഷ് പുത്തൂരിന് ടീം ക്യാപ്പ് സമ്മാനിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരവും കേരള ടീം ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍.
ഛത്തീസ്ഗഡിനെതിരായ മത്സരത്തിന് മുന്നോടിയായാണ് സഞ്ജു ടീം ക്യാപ്പ് നല്‍കിയത്. കേരള സീനിയര്‍ ടീമിന് വേണ്ടി ആദ്യമായാണ് വിഘ്‌നേഷ് കളിക്കുന്നത്.
കേരളത്തിന് വേണ്ടി അണ്ടര്‍ 14, 19 ടീമുകളില്‍ കളിച്ച വിഘ്‌നേഷ് ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് സംസ്ഥാന സീനിയർ ടീമില്‍ ഇടംപിടിച്ചത്. എന്നാല്‍ ടൂർണമെന്‍റില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരളത്തിന്റെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. പിന്നാലെയാണ് ഛത്തീസ്ഗഡിനെതിരായ മത്സരത്തിൽ അരങ്ങേറ്റത്തിന്അവസരമായത്.സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ കേരളം 10 വിക്കറ്റ് ജയം നേടിയിരുന്നു.
രണ്ടാം മത്സരത്തില്‍ റെയില്‍വേസിനോട് 32 റണ്‍സിന് കേരളത്തിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. 20 ഓവറില്‍ 150 റണ്‍സ് വിജയലക്ഷ്യം നേടാന്‍ കഴിയാതെ പോയത് കേരള ബാറ്റര്‍മാരുടെ പരാജയം കാരണമാണ്. ആദ്യ മത്സരത്തിൽ രോഹന്‍ കുന്നുമ്മലും സഞ്ജു സാംസണും ചേര്‍ന്ന് 177 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് ഉജ്വല വിജയം നേടിയത്.
