കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലെ പ്രധാന കാരണം ‘ദിലീപ്-കാവ്യ ബന്ധം’ ആണെന്നാണ് പ്രോസിക്യൂഷന് വാദം. കാവ്യ മാധവനുമായി ദിലീപിനുള്ള ബന്ധം നടി മഞ്ജു വാര്യറോട് പറഞ്ഞത് ക്വട്ടേഷനിലേക്ക് നയിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കുന്നു.
ഇത് സംബന്ധിച്ചുള്ള വ്യക്തമായ ചില തെളിവുകളും അന്വേഷണം സംഘം കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായതോടെ കാവ്യാ മാധവന്റെ പേരും പലപ്പോഴും അന്വേഷണ പരിധിയില്‍ വന്നിരുന്നു. ഒരു ഘട്ടത്തില്‍ കാവ്യയേയും കേസില്‍ പ്രതിചേർത്തേക്കുമെന്ന തരത്തിലുള്ള പ്രചരണവും ശക്തമായിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് പിടിയിലാകുന്നതിന് മുന്‍പ് മാഡത്തിന് കൈമാറി എന്ന മൊഴി പള്‍സർ സുനി പൊലീസിന് നല്‍കിയിരുന്നു.
സംഭവത്തിന് പിന്നാലെ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥാപനത്തില്‍ റെയിഡ് നടത്തുകയും ചെയ്തു. ഇതോടെ ‘മാഡം’ കാവ്യാ മാധവനാണെന്ന അഭ്യൂഹം ശക്തമായെങ്കിലും വിധി പറയാനിരിക്കേയും ‘മാഡം’ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല.മാഡം കാവ്യ മാധവനെന്ന് പള്‍സർ
മാഡം ഒരു സിനിമ നടിയാണെന്നായിരുന്നു 2017 ആഗസ്റ്റില്‍ പള്‍സർ സുനി നടത്തിയ പ്രതികരണം.
അടുത്ത ദിവസം തന്നെ പേര് മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്നും അദ്ദേഹം അന്ന് പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം 2018 മെയ് മാസത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യ മാധവനാണെന്ന് പള്‍സർ സുനി ആദ്യമായി അവകാശപ്പെടുന്നത്.
മാഡം പരാമർശം സാങ്കല്‍പ്പികമാണെന്ന പോലീസ് നിലപാട് തള്ളിക്കൊണ്ട്, കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോടായിരുന്നു പള്‍സർ സുനിയുടെ പ്രതികരണം.ദിലീപ്-കാവ്യ ബന്ധം അതിജീവിത തന്നോട് പറഞ്ഞെന്ന് മഞ്ജു വാര്യർ: ദിലീപിന് കുരുക്ക് മുറുക്കിയ മൊഴികള്‍
യഥാർത്ഥത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡം എന്നൊരാള്‍ ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തുന്നത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ്. കേസിന്റെ ആവശ്യത്തിനായി തന്നെ വന്ന് കണ്ടവരാണ് ഒരു മാഡത്തെക്കുറിച്ച് പറഞ്ഞതെന്നായിരുന്നു ഫെനിയുടെ മൊഴി.