തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി. ലഭ്യമായ തെളിവുകളിൽ ഫലപ്രദമായ അന്വേഷണം നടത്തിയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വർണപ്പാളികൾ ചെമ്പ് ആക്കി മാറ്റിയതിൽ 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്വമുണ്ട്.

എന്നാൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിനെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞു.തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി. ലഭ്യമായ തെളിവുകളിൽ ഫലപ്രദമായ അന്വേഷണം നടത്തിയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സ്വർണപ്പാളികൾ ചെമ്പ് ആക്കി മാറ്റിയതിൽ 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്വമുണ്ട്. എന്നാൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിനെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞു.മറ്റുള്ളവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നും അവരിലേക്ക് എന്തുകൊണ്ടാണ് അന്വേഷണം എത്താത്തത് എന്നും കോടതി ചോദ്യമുന്നയിച്ചു.

ഇതിൽ നിന്നും ഗുരുതരമായ വീഴ്ചയാണ് വ്യക്തമാകുന്നതെന്നും ഉത്തരവിൽ പറയുന്നു. ശബരിമല സ്വർണക്കൊള്ളയിൽ എൻ. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവർ ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ഇത്തരത്തിലുള്ള നിരീക്ഷണം കോടതി നടത്തിയത്.

എസ്ഐടിയുടെ അന്വേഷണത്തിൽ അപാകത ഉണ്ടോയെന്നും കോടതി സംശയിക്കുന്നുണ്ട്.ശബരിമല സ്വർണക്കൊള്ളയിൽ ലഭ്യമായ തെളിവുകളിൽ ഫലപ്രദമായ അന്വേഷണം നടത്തിയില്ല; എസ്ഐടിക്കെതിരെ ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *