തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തായിരുന്ന അമ്മ സുചിത്ര നായരുടെ വേർപാടിൽ വികാരാധീനയായി നടി മാളവിക നായർ. അമ്മയുടെ അപ്രതീക്ഷിത വിയോഗം തന്നെ മാനസികമായി തകർത്തുവെന്നും, തനിക്ക് വഴികാട്ടിയായിരുന്ന വെളിച്ചമാണ് നഷ്ടപ്പെട്ടതെന്നും മാളവിക കുറിച്ചു.
അമ്മയെ തന്നിൽ നിന്ന് അടർത്തിയെടുത്ത 2025 എന്ന വർഷത്തെ താൻ അങ്ങേയറ്റം വെറുക്കുന്നുവെന്നും, ഈ വേർപാട് ഒരു ദുസ്വപ്നമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണെന്നും നടി .
അമ്മേ, ഇതൊരു ദുഃസ്വപ്നമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു; ഉണരുമ്പോൾ അരികിൽ ആ പുഞ്ചിരി കാണാനായിരുന്നെങ്കിൽ.
ഓരോ തീരുമാനത്തിലും വഴികാട്ടിയായും തളരുമ്പോൾ കരുത്തായും നിലകൊണ്ട എന്റെ ഏക അഭയസ്ഥാനമായിരുന്നുഅമ്മയുടെ വേർപാട് എനിക്ക് വഴി കാണിച്ചുതന്നിരുന്ന ആ വലിയ വെളിച്ചം എന്നെന്നേക്കുമായി നഷ്ടപ്പെട്ടതുപോലെയാണ് അനുഭവപ്പെടുന്നത്.”മാളവിക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് അമ്മയ്ക്ക് നൽകുന്ന ഹൃദയസ്പർശിയായ ഒരു വാഗ്ദാനത്തോടെയാണ്:
“അമ്മേ, എനിക്കായി നിങ്ങൾ കണ്ട സ്വപ്നങ്ങൾ ഞാൻ യാഥാർത്ഥ്യമാക്കും; നിങ്ങൾ ആഗ്രഹിച്ചതുപോലെ സന്തോഷത്തോടെ ജീവിച്ചു കാണിക്കും. ശ്വസിക്കുന്ന ഓരോ നിമിഷവും അമ്മയുടെ സ്നേഹം ഞാൻ നെഞ്ചിലേറ്റും. ഇപ്പോൾ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സമാധാനമായി വിശ്രമിക്കുന്ന അമ്മ എന്നെ കാണുന്നുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
നമുക്ക് വീണ്ടും കണ്ടുമുട്ടാവുന്ന ആ സുദിനത്തിനായി ഞാൻ കാത്തിരിക്കും.””2025 എന്നെ പൂർണ്ണമായും തകർത്തുകളഞ്ഞു; അമ്മയെ എന്നിൽ നിന്ന് തട്ടിയെടുത്ത ഈ വർഷത്തെ ഞാൻ അങ്ങേയറ്റം വെറുക്കുന്നു” എന്ന് മാളവിക നായർ വികാരാധീനയായി കുറിച്ചു.മുംബൈയിൽ മാളവികയോടൊപ്പം താമസിക്കവെയാണ് സുചിത്രയ്ക്ക് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചത്.
