2026 ജനുവരി 6-ന് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ മിറാഫ്ലോറസ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപം വീണ്ടും ശക്തമായ ആക്രമണം നടന്നതായി റിപ്പോർട്ട്. പ്രദേശത്ത് വലിയ വെടിയൊച്ചകൾ കേട്ടതായും നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രസിഡന്റ് മഡുറോയെ യുഎസ് പിടികൂടിയതിന് പിന്നാലെ രാജ്യത്ത് ഉടലെടുത്ത അസ്ഥിരത തുടരുന്നതിന്റെ സൂചനയാണിത്.

ഏതുനിമിഷവും രണ്ടാമതൊരു ആക്രമണത്തിന് അമേരിക്ക സന്നദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാരക്കാസിലെ മിറാഫ്ലോറസ് കൊട്ടാരത്തിന് സമീപം വീണ്ടും വെടിവെപ്പും ആക്രമണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 2026 ജനുവരി 6-ന് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ വീണ്ടും വ്യോമാക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആകാശത്ത് ഡ്രോണുകളുടെ സാന്നിധ്യവും ആന്റി എയർക്രാഫ്റ്റ് വെടിവെപ്പും നടന്നതായി ജിയോലൊക്കേറ്റ് ചെയ്ത വീഡിയോകൾ ഉദ്ധരിച്ച് സി.എൻ.എൻ സ്ഥിരീകരിച്ചു. 

2026 ജനുവരി 5-ന് ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ, തനിക്കെതിരായ എല്ലാ കുറ്റാരോപണങ്ങളും നിഷേധിച്ചു. താൻ ഇപ്പോഴും വെനസ്വേലയുടെ നിയമപരമായ പ്രസിഡന്റാണെന്നും മറ്റൊരു രാജ്യത്തിന് തന്നെ വിചാരണ ചെയ്യാൻ അധികാരമില്ലെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.

അമേരിക്കയുടെ നടപടി നിയമവിരുദ്ധമാണെന്നും താൻ നിരപരാധിയാണെന്നും ആവർത്തിച്ച മഡുറോയുടെ കേസ് മാർച്ച് 17-ലേക്ക് കോടതി മാറ്റിവച്ചു.2026 ജനുവരി 3-ന് മയക്കുമരുന്ന് കടത്ത്, ഭീകരവാദ ബന്ധം എന്നീ കുറ്റങ്ങൾ ചുമത്തി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പങ്കാളിയെയും അമേരിക്ക പിടികൂടിയതിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാണ്.

ഈ നടപടിയെ നിയമപരമായി ചെറുക്കുമെന്ന് വെനസ്വേലൻ സർക്കാർ പ്രഖ്യാപിച്ചു. വെനസ്വേലയ്ക്ക് പുറമെ ക്യൂബ, കൊളംബിയ, മെക്സിക്കോ, ഗ്രീൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയത് ആഗോളതലത്തിൽ വലിയ ആശങ്കയ്ക്കും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *