നീതി നിഷേധത്തിനും അവഗണനയ്ക്കുമെതിരെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായം ശക്തമായ നിലപാടെടുക്കുമെന്ന് സിറോ മലബാർ സഭ മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തത് ചരിത്രപരമായ അനീതിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ചൂണ്ടിക്കാട്ടി.
നീതി നിഷേധത്തിനും അവഗണനയ്ക്കുമെതിരെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായം ശക്തമായ നിലപാടെടുക്കുമെന്ന് സിറോ മലബാർ സഭ മുന്നറിയിപ്പ് നൽകി.
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തത് ചരിത്രപരമായ അനീതിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ചൂണ്ടിക്കാട്ടി. ‘
ദീപിക’യിൽ എഴുതിയ ലേഖനത്തിലൂടെയാണ് രാഷ്ട്രീയ പാർട്ടികൾക്കെതിരെ സഭ നിലപാട് വ്യക്തമാക്കിയത്.ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സമയബന്ധിതമായ നിയമനിർമ്മാണവും ബജറ്റ് വിഹിതവും ഉറപ്പാക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹത്തോടുള്ള അവഗണന തുടർന്നാൽ ജനാധിപത്യപരമായ രീതിയിൽ ശക്തമായി പ്രതികരിക്കുമെന്നും, ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ മാറ്റത്തിന് കാരണമാകുമെന്നും ഫാ. ഡോ. ഫിലിപ്പ് കവിയിൽ മുന്നറിയിപ്പ് നൽകി.
അവഗണിക്കപ്പെടുന്ന ജനവിഭാഗങ്ങൾ രാഷ്ട്രീയ ചരിത്രം മാറ്റുമെന്ന പാഠം ഭരണാധികാരികൾ മറക്കരുതെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.
