2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപ്പര്യം മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ പ്രകടിപ്പിച്ചു. തനിക്ക് മത്സരിക്കാൻ അയോഗ്യതയില്ലെന്നും എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

മുതിർന്നവരെയും യുവാക്കളെയും ഒരുപോലെ പരിഗണിക്കുന്ന സമീപനമാണ് പാർട്ടിക്കുള്ളതെന്നും എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് നയപരമായ തീരുമാനമെടുക്കണമെന്നും ഹസൻ വ്യക്തമാക്കി.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത് ന്യായമാണെന്നും യു.ഡി.എഫിൽ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും എം.എം. ഹസ്സൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് സഹായകരമാണെന്നും എന്നാൽ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓരോ സമയത്തും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഹസ്സൻ വിമർശിച്ചു.

വെള്ളാപ്പള്ളി നടേശൻ ഓരോ സമയത്തും ഓരോ അഭിപ്രായം പറയുന്ന ആളാണെന്നും സി.പി.ഐ.എമ്മാണ് അദ്ദേഹത്തെ കൊണ്ടുനടക്കുന്നതെന്നും എം.എം. ഹസ്സൻ വിമർശിച്ചു. രാഷ്ട്രീയപരമായ ഇത്തരം നിലപാടുകൾ ജനം വിലയിരുത്തട്ടെ എന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ നിലപാടുകൾ വിശ്വസനീയമല്ലെന്ന സൂചനയാണ് ഹസ്സൻ നൽകിയത്.2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തോടെ ഒറ്റഘട്ടമായി നടന്നേക്കുമെന്ന് സൂചന.

ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.

കേരള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം തെരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള പ്രായോഗിക വശങ്ങൾ ചർച്ച ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *