നർത്തകി സ്നേഹ ശ്രീകുമാറിനെ ‘പിണ്ഡോദരി മോൾ’ എന്ന് വിളിച്ച് അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ.  സ്നേഹയെ ബോഡി ഷെയിം ചെയ്തുകൊണ്ട് സത്യഭാമ രംഗത്തെത്തിയത്. നർത്തകി സ്നേഹ ശ്രീകുമാറിനെ ബോഡി ഷെയ്മിങ് നടത്തിയ കലാമണ്ഡലം സത്യഭാമയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. 

നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചതിന് സത്യഭാമയ്‌ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു.ആർ.എൽ.വി രാമകൃഷ്ണനെതിരായ അധിക്ഷേപത്തെ സ്‌നേഹ വിമർശിച്ചതിലുള്ള വൈരാഗ്യമാണ് പുതിയ പ്രസ്താവനയ്ക്ക് പിന്നിലെന്ന് കരുതപ്പെടുന്നു.

രാമകൃഷ്ണന്റെ നിറത്തെ പരിഹസിച്ച സത്യഭാമയുടെ നിലപാടിനെതിരെ നേരത്തെ കലാലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. സ്നേഹയുടെ ശാരീരിക രൂപത്തെയും ‘മറിമായം’ എന്ന പരിപാടിയെയും അധിക്ഷേപിച്ച സത്യഭാമ, സ്നേഹയുടെ പഴയ വീഡിയോകൾ താൻ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും പറഞ്ഞു. കലാലോകത്ത് നിന്ന് വലിയ പ്രതിഷേധമാണ് സത്യഭാമയുടെ ഈ നിലപാടിനെതിരെ ഉയരുന്നത്.

 നർത്തകി സ്നേഹ ശ്രീകുമാറിന് നൃത്ത അഭിമുഖത്തിൽ സെലക്ഷൻ കിട്ടാത്തതിനാലാണോ ഓട്ടൻതുള്ളൽ തിരഞ്ഞെടുത്തതെന്ന് സത്യഭാമ പരിഹസിച്ചു.

സ്നേഹയുടെ നൃത്തത്തെയും കലാരംഗത്തെ പ്രവർത്തനങ്ങളെയും തരംതാഴ്ത്തി സംസാരിച്ച സത്യഭാമ, സ്നേഹയുടെ അഭിനയത്തെയും ഫിഗറിനെയും ക്രൂരമായി അധിക്ഷേപിച്ചു.

സ്നേഹയുടെ ഭർത്താവിനെതിരെയുള്ള പീഡനക്കേസ് പരാമർശിച്ചും അവർ വ്യക്തിഹത്യ നടത്തി. താൻ കലാമണ്ഡലത്തിൽ നിന്ന് അന്തസ്സായി പഠിച്ചിറങ്ങിയതാണെന്ന് അവകാശപ്പെട്ട സത്യഭാമ,

Leave a Reply

Your email address will not be published. Required fields are marked *