2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനെ സ്ഥാനാർത്ഥിയാക്കാൻ കോട്ടയം ഡിസിസി ശുപാർശ ചെയ്തു. മറിയം മത്സരിക്കുന്നത് വിജയം ഉറപ്പാക്കുമെന്നാണ് ഡിസിസിയുടെ വിലയിരുത്തൽ.
കാഞ്ഞിരപ്പള്ളി ലഭിച്ചില്ലെങ്കിൽ ചെങ്ങന്നൂരോ ആറന്മുളയോ നൽകണമെന്നും ആവശ്യമുണ്ട്. സഹോദരിമാരായ അച്ചു ഉമ്മനും മറിയം ഉമ്മനും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് ചാണ്ടി ഉമ്മൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അച്ചു ഉമ്മൻ മത്സരിക്കുമെന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനു പിന്നാലെയാണ് മറിയം ഉമ്മനെ കാഞ്ഞിരപ്പള്ളിയിൽ പരിഗണിക്കണമെന്ന കോട്ടയം ഡിസിസിയുടെ പുതിയ നിർദ്ദേശം വരുന്നത്.
