വെനസ്വേലയിൽ നിന്ന് നിയമവിരുദ്ധമായി എണ്ണ കടത്തിയെന്നാരോപിച്ച് റഷ്യൻ പതാകയുള്ള ‘മാരിനേര’ എന്ന കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തു. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം വടക്കൻ അറ്റ്‌ലാൻ്റിക്കിൽ വെച്ചാണ് നടപടിയുണ്ടായത്. അമേരിക്കൻ സൈനിക നീക്കത്തിനിടെ സമീപത്തായി റഷ്യൻ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും സാന്നിധ്യമറിയിച്ചു.

‘മാരിനേര’ കപ്പലിന് എത്ര അടുത്താണ് ഇവ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ലെങ്കിലും ഇരുസേനകളും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നതായി റിപ്പോർട്ടുകളില്ല.മുമ്പ് ‘ബെല്ല 1’ എന്നറിയപ്പെട്ടിരുന്ന ഈ കപ്പൽ, പേര് ‘മാരിനേര’ എന്നാക്കി മാറ്റി റഷ്യയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. അമേരിക്ക പിന്തുടരുന്ന ഈ കപ്പലിന് സംരക്ഷണം നൽകാനായി റഷ്യ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും വിന്യസിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *