ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവിലൂടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും ഉടമ്പടികളിൽ നിന്നും അമേരിക്ക പിന്മാറി.ഇതിൽ 31 ഐക്യരാഷ്ട്രസഭാ ഏജൻസികളും ഉൾപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് ഇതിലേറെയും.

അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നികുതിപ്പണം ലാഭിക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.പരമാധികാരം സംരക്ഷിക്കുന്നതിനുമാണ് ഈ ചരിത്രപരമായ നീക്കമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 

ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച മെമ്മോറാണ്ടത്തിലൂടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് അമേരിക്ക പിന്മാറി. യുഎസ് പരമാധികാരത്തിനും സാമ്പത്തിക താൽപ്പര്യങ്ങൾക്കും വിരുദ്ധമായ കാലാവസ്ഥാ നയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഈ സംഘടനകൾ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പ്രധാന കാരണം. 

യുഎസ് ഭാഗമായ എല്ലാ രാജ്യാന്തര ഉടമ്പടികളും സംഘടനകളും പരിശോധിച്ച ശേഷമാണ് 66 എണ്ണത്തിൽ നിന്നുള്ള പിന്മാറ്റം. അമേരിക്കയുടെ പരമാധികാരത്തെ ബാധിക്കുന്നവയാണ് ഇവയെന്ന് കണ്ടെത്തിയെങ്കിലും, ഏതൊക്കെ സംഘടനകളാണെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി പട്ടികപ്പെടുത്തിയിട്ടില്ല. 

കഴിഞ്ഞ വർഷം യുഎൻ മനുഷ്യാവകാശ കൗൺസിൽ, യുഎൻആർഡബ്ല്യുഎ, യുനെസ്കോ എന്നിവയുമായുള്ള ഇടപെടലുകൾ നിർത്തിവെക്കുകയോ പിൻവാങ്ങുകയോ ചെയ്തിരുന്നു.

ലോകാരോഗ്യ സംഘടന, പാരീസ് കാലാവസ്ഥാ കരാർ എന്നിവയിൽ നിന്നും പിന്മാറാനുള്ള നീക്കങ്ങളും അന്ന് പ്രഖ്യാപിച്ചിരുന്നു. നികുതിദായകരുടെ പണം പാഴാക്കുന്നുവെന്നും അജണ്ടകൾ തെറ്റാണെന്നുമാണ് ഇതിന് കാരണമായി വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *