2020-ലെ ഡൽഹി കലാപത്തിന് മുൻപേ താൻ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറിയിരുന്നതായി ഷർജീൽ ഇമാം കോടതിയെ അറിയിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ സംഘർഷം തുടങ്ങുന്നതിന് ഏറെ മുൻപ് തന്നെ സമരത്തിൽ നിന്ന് മാറിയിരുന്നുവെന്നാണ് ഷർജീലിന്റെ വാദം.

അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് ഏറെ മുൻപ് തന്നെ പ്രതിഷേധങ്ങളിൽ നിന്ന് മാറിയെന്നാണ് ഷർജീലിന്റെ വാദം.ഷർജീൽ ഇമാമിന് കലാപത്തിലെ ഗൂഢാലോചനയിൽ പങ്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

പ്രതിഷേധത്തിനിടെ തന്നെ ഷർജീലിനെ മാറ്റിനിർത്തിയിരുന്നുവെന്നും, ഫെബ്രുവരിയിലെ സംഘർഷങ്ങൾക്ക് മുൻപേ അദ്ദേഹം സമരത്തിൽ നിന്ന് പിന്മാറിയിരുന്നുവെന്നും കാർക്കർദൂമ കോടതിയിൽ അഭിഭാഷകൻ വാദിച്ചു.പ്രതിഷേധം വർഗീയവൽക്കരിക്കപ്പെടുന്നുവെന്ന് കണ്ട് ജനുവരി 2-ഓടെ ഷർജീൽ ഇമാം സമരത്തിൽ നിന്ന് പിന്മാറിയതായി അഭിഭാഷകൻ അറിയിച്ചു.

അക്രമങ്ങൾ തുടങ്ങുന്നതിന് മുൻപേ അദ്ദേഹം മാറിയെന്നും അതുവരെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും കോടതിയിൽ വാദമുയർന്നു.ഷർജീൽ ഇമാം അക്രമങ്ങളെ പിന്തുണച്ചിരുന്നില്ലെന്നും ആദ്യമായി സമരത്തിൽ നിന്ന് വിട്ടുനിന്നെന്ന വാദം കോടതിയിലെത്തിയതും കേസിലെ നിർണായക വഴിത്തിരിവാണ്. ഷർജീലിനും ഉമർ ഖാലിദിനും കലാപത്തിൽ ഗൂഢാലോചനയുണ്ടെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

എന്നാൽ ഷർജീൽ നേതൃത്വം നൽകിയപ്പോൾ അക്രമങ്ങളുണ്ടായില്ലെന്നും പ്രാസംഗികരെ ഏകോപിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അഭിഭാഷകൻ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *