വിജയിന്റെ അവസാന ചിത്രമായ ‘ജനനായകന്’ യു/എ (U/A) സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രം പുനഃപരിശോധിക്കണമെന്ന സെൻസർ ബോർഡിന്റെ ആവശ്യം കോടതി തള്ളി.
ഇതോടെ സിനിമയുടെ റിലീസിനുള്ള തടസ്സങ്ങൾ നീങ്ങി. മുമ്പ് നൽകിയ കത്ത് റദ്ദാക്കിയ കോടതി, സർട്ടിഫിക്കറ്റ് എത്രയും വേഗം അനുവദിക്കാനും നിർദ്ദേശിച്ചു.
ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത് ആരാധകരെ നിരാശരാക്കി. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകി. എന്നാൽ, ഫാൻസ് അസോസിയേഷൻ വഴി 1500 രൂപ വരെ നൽകി ടിക്കറ്റ് എടുത്തവർ വെട്ടിലായി. റിലീസ് തിയതി എപ്പോൾ ആയാലും ആദ്യ ഷോ കാണാൻ സൗകര്യമൊരുക്കാമെന്നാണ് ഫാൻസ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്.
