കൊച്ചി: താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ രൂക്ഷവിമർശനവുമായി നടി അൻസിബ ഹസൻ. ടിനി ടോമിനെതിരായ തന്റെ പരാതി അന്വേഷിക്കാൻ ‘അമ്മ’ രൂപീകരിച്ച അഞ്ചംഗ സമിതിയിൽ വിശ്വാസമില്ലെന്നും, ശ്വേതാ മേനോൻ ഉൾപ്പെടുന്ന സമിതി തന്റെ പരാതി കേൾക്കുന്നതിൽ കാര്യമില്ലെന്നും അൻസിബ പറഞ്ഞു. ശ്വേതാ മേനോനും തന്റെ പരാതിയിൽ ആരോപണവിധേയയാണെന്ന് താരം വ്യക്തമാക്കി.
അന്വേഷണത്തിന് സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. എന്നാൽ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റിനിർത്തി പാനൽ രൂപീകരിക്കാനാകില്ലെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കിയതോടെയാണ് ഭിന്നത രൂക്ഷമായത്.

