ചെന്നൈ: വിജയ്‌യുടെ ജനനായകന് വീണ്ടും തിരിച്ചടി. സിനിമയുടെ റിലീസിന് അനുമതി നല്‍കിയ ഉത്തരവ് സ്‌റ്റേ ചെയ്തു. സിനിമയ്ക്ക് ഉടന്‍ ‘U/A’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു തമിഴ്‌നാട് ഹൈക്കോടതി ഉത്തരവ്.
ഇതിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ സ്‌റ്റേ വന്നിരിക്കുന്നത്.
കേസില്‍ തുടര്‍വാദം കേള്‍ക്കുന്നതിനായി ജനുവരി 21 ലേക്ക് മാറ്റിവെച്ചു. ഇതോടെ സിനിമയുടെ റിലീസ് വൈകുമെന്ന് ഉറപ്പായി. പൊങ്കല്‍ റിലീസായി ചിത്രം എത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ശ്രമം.വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ട കേസിൽ സെൻസർ ബോർഡിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വീഡിയോ കോൺഫറൻസ് വഴി ഹാജരായി.
ചിത്രത്തിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് കോടതിയിലെത്തിയത്. ഉടൻ സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിക്കവെയായിരുന്നു ഇരുവരും ഹാജരായത്.
കേസ് ജനുവരി 21-ലേക്ക് മാറ്റിയതോടെ സിനിമയുടെ പൊങ്കൽ റിലീസ് അനിശ്ചിതത്വത്തിലായി.സെൻസർ ബോർഡ് ചെയർമാൻ സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ച നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച് ജസ്റ്റിസ് പി.ടി. ആശ അത് റദ്ദാക്കിയിരുന്നു.
ചെയർമാന്റെ ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ച കോടതി ഉത്തരവിനെതിരെയാണ് സെൻസർ ബോർഡ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ഇത് പരിഗണിച്ച കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
