ഇറക്കുമതിത്തീരുവ വർധിപ്പിച്ച ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെയുള്ള കേസിൽ യുഎസ് സുപ്രീം കോടതി വിധി നീട്ടി. ഇന്നലെ വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി കേസ് പരിഗണിച്ചില്ല.

ഇതോടെ ട്രംപിന്റെ തീരുവ നയങ്ങളുടെ നിയമസാധുത സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.പ്രസിഡന്റിന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് 12 സംസ്ഥാനങ്ങളും നിരവധി കമ്പനികളുമാണ് കോടതിയെ സമീപിച്ചത്.

എന്നാൽ, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം വർധിപ്പിക്കാനാണ് തീരുവ ഉയർത്തിയതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. ഈ തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *