ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ അന്വേഷണം ശക്തമാകുന്നു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം മാറ്റിയ സംഭവത്തിലും തന്ത്രിയെ പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. ദേവസ്വം മാനുവൽ ലംഘിച്ചതിലും സ്വർണം പൂശിയതിലെ ക്രമക്കേടുകളിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. 

അറസ്റ്റിലായവർ ആരൊക്കെ

  • ഒക്ടോബർ 17ന് ആദ്യമായി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു.
  • ഒക്ടോബർ 23ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തു.
  • നവംബർ ഒന്നിന് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തു.
  • നവംബർ 6ന് മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനെയും അറസ്റ്റ് ചെയ്തു
  • ബൈജു കേസിലെ ഏഴാംപ്രതിയാണ്.ശബരിമല സ്വർണക്കൊള്ള കേസിൽ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് തുടരുന്നു.
  • നവംബർ 11-ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ. വാസു അറസ്റ്റിലായി. പിന്നാലെ നവംബർ 20-ന് ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർണ്ണായക അറസ്റ്റും രേഖപ്പെടുത്തി. ഡിസംബർ 17-ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതോടെ കേസിൽ ഉൾപ്പെട്ട പ്രമുഖരുടെ എണ്ണം വർധിച്ചു. നിലവിൽ 2026-ലെ തുടർച്ചയായ അന്വേഷണങ്ങളിലൂടെ കേസിൽ നിർണ്ണായക തെളിവുകൾ ശേഖരിക്കുകയാണ് SIT.

Leave a Reply

Your email address will not be published. Required fields are marked *