2003-ലെ ചരിത്രപ്രധാനമായ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് സി.കെ. ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ആദിവാസി ഗോത്രമഹാസഭ കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ നൽകിയ ഹർജിയിലാണ് നടപടി.
ഗൂഢാലോചന കുറ്റം ചുമത്തി ജാനുവും ഗീതാനന്ദനും ഉൾപ്പെടെ 74 പേരാണ് ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്.
പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി എക്കാലത്തും ഒപ്പം നിന്നത് യുഡിഎഫ് ആണെന്നും, അതുകൊണ്ടാണ് മുന്നണിയിൽ ചേരാൻ തീരുമാനിച്ചതെന്നും സി.കെ. ജാനു പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തനിക്കും തന്റെ വിഭാഗത്തിനും അർഹമായ പരിഗണനയും പ്രാധാന്യവും മുന്നണിയിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.
