തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം നടി ഭാവനയ്ക്ക് ഗൃഹാതുരമായ ഓർമ്മയാണ്. സ്വന്തം നാട്ടിൽ നടക്കുന്ന മേളയിൽ നേരിട്ടെത്താൻ കഴിയാത്തതിൽ താരം നിരാശ പ്രകടിപ്പിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കവറേജിന് ‘ഭാവന’ എന്ന് പേര് നൽകിയതിൽ നടി ഭാവന സന്തോഷം പ്രകടിപ്പിച്ചു

. നേരിട്ട് എത്താൻ സാധിച്ചില്ലെങ്കിലും തന്റെ പേരിലൂടെ മേളയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് താരം പറഞ്ഞു. കലോത്സവ വേദികൾ തനിക്കും ഒട്ടേറെ മനോഹരമായ ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ടെന്നും ഭാവന കൂട്ടിച്ചേർത്തു.

തൃശൂരിലെ സ്‌കൂൾ കാലഘട്ടത്തിലെ മധുരസ്മരണകൾ പങ്കുവെച്ച് നടി ഭാവന. തന്റെ പഴയ വിദ്യാലയമായ ഹോളി ഫാമിലി സ്കൂളിനെ ഓർമ്മിപ്പിച്ചുകൊണ്ട് സംസ്ഥാന സ്കൂൾ കലോത്സവം സ്വന്തം നാട്ടിലെത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *